ന്യൂഡൽഹി: വി.മുരളീധരനും, രാജീവ് ചന്ദ്രശേഖറും ഉൾപ്പടെ ഏഴു കേന്ദ്രമന്ത്രിമാർക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി. മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളാണ്. രാജ്യസഭാ സീറ്റ് ലഭിക്കാത്തവരെ ലോക്സഭയിലേക്കു മത്സരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.
തിരുവനന്തപുരത്തു നിന്ന് രാജീവ് ചന്ദ്രശേഖറും, ആറ്റിങ്ങലിൽ നിന്ന് വി.മുരളീധരനും ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ (ഗുജറാത്ത്), വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (മധ്യപ്രദേശ്), പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് (രാജസ്ഥാൻ), ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല (ഗുജറാത്ത്), നാരായൺ റാണെ (മഹാരാഷ്ട്ര) എന്നിവരാണ് രാജ്യസഭയിലേക്ക് വീണ്ടും അവസരം ലഭിക്കാത്ത കേന്ദ്രമന്ത്രിമാർ. ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭാംഗങ്ങളാണിവർ.