കണ്ണൂർ : മട്ടന്നൂർ നഗരസഭയിൽ ആദ്യമായി ബിജെപി അംഗം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബിജെപി മട്ടന്നൂരിൽ ഐതിഹാസിക വിജയം നേടിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ വി പ്രശാന്തിന്റെ മരണത്തെ തുടര്‍ന്ന് മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 72 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി എ മധുസൂദനന്റെ വിജയം . ആദ്യമായാണ് മട്ടന്നൂര്‍ നഗരസഭയിലേക്ക് ഒരു ബിജെപി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടുന്നത്.
കോണ്‍ഗ്രസിലെ കെ വി ജയചന്ദ്രനാണ് രണ്ടാമത്. എല്‍ഡിഎഫ് സ്വതന്ത്രന് അമല്‍ മണിയാണ് മൂന്നാമത്. ബിജെപി 395, യുഡിഎഫ് 323, എല്‍ഡിഎഫ് 103 വോട്ടുകള്‍ നേടി. ആറ് വോട്ടുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നേടി. കഴിഞ്ഞ തവണ 12 വോട്ടിനാണ് കോണ്‍ഗ്രസിലെ കെ വി പ്രശാന്ത് വിജയിച്ചത്.343 വോട്ടാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസിന്റെ 20 വോട്ടുകള്‍ കുറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയ്ക്ക് കഴിഞ്ഞ തവണ 83 വോട്ടായിരുന്നു ലഭിച്ചത്. എല്‍ഡിഎഫിന് 20 വോട്ട് വര്‍ധിച്ച് 103 ആയി.