തൃശൂർ : സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം. കോർപ്പറേഷൻ അഴിച്ച ബോർഡുകൾ പ്രവർത്തകർ ബലമായി തിരിച്ചു കെട്ടിച്ചു.
പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ടാണ് സ്വരാജ് റൗണ്ടിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഈ ബോർഡുകൾ ഇന്ന് രാവിലെ കോർപറേഷൻ ജീവനക്കാർ നീക്കം ചെയ്യാനാരംഭിച്ചു. തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ള പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നീക്കം ചെയ്ത ഫ്ളക്സ് ബോർഡുകൾ കോർപറേഷൻ തിരിച്ചു കെട്ടിയതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫളക്സ് ബോർഡുകളും നഗരത്തിൽ സ്ഥാപിച്ചിരുന്നുവെന്നും ഇത് അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ ബോർഡ് മാത്രം അഴിപ്പിച്ചത് അനുവദിക്കില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്.