ഭോപ്പാല്‍ : മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
മന്ദ്സൗര്‍ ജില്ലയിലെ ഭാന്‍പുര പൊലീസ് പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറിയതിനും അശ്ലീല പ്രദര്‍ശനത്തിനുമാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 296,285, 3(5)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിഡിയോ വൈറലാക്കിയത് ആരാണെന്നും അതിന് പിന്നിലെ ഉദ്ദേശമെന്താണെന്നു കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. യഥാര്‍ഥ സിസിടിവി ഫൂട്ടേജ് കൈവശം വെച്ചിരിക്കുന്നവര്‍ ആരായാലും അത് കൈമാറണമെന്ന് പൊലീസ് അറിയിച്ചു. ഇതില്‍ ഉള്‍പ്പെട്ട സ്ത്രീയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തണം. മറ്റാര്‍ക്കെങ്കിലും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ധാക്കഡ് പാര്ട്ടിയുടെസ പ്രാഥമിക അംഗം പോലുമല്ലെന്നാണ് ബിജെപിയുടെ വിശദീകരണം. മനോഹര്‍ലാല്‍ ധാക്കഡും സ്ത്രീയും നടത്തിയ അശ്ലീല പ്രവൃത്തി പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്ന് മന്ദ്സൗര്‍ മുന്‍ നിയമസഭാഗമായ യശ്പാല്‍ സിങ് സിസോദിയ പറഞ്ഞു. മെയ് 13നാണ് പാതയില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍പ്ലേറ്റും വിഡിയോയില്‍ കാണാം. മന്ദ്സൗറില് നിന്നുള്ള ബിജെപിയുടെ ജില്ലാ പഞ്ചായത്തംഗമാണ് ബാനി സ്വദേശിയായ മനോഹര്‍ ലാല്‍ ധാക്കഡ്. ഭാര്യ ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.