തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്രത്തിൽ നിന്നും ആളെത്തും എന്ന പ്രചരണങ്ങൾ തള്ളി കുമ്മനം രാജശേഖരൻ.മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ ഉയര്‍ത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തില്‍ അയോധ്യ വോട്ടാകും.ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളില്നിന്നു കിട്ടിയത്. കേരളത്തില്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
2019ല്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ശശി തരൂരിനെതിരെ മത്സരിച്ചത് കുമ്മനം രാജശേഖരനായിരുന്നു. എന്നാല്‍ ഒരുലക്ഷം വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയോട് പരാജയപ്പെട്ടു. 2016ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോഴും കുമ്മനം രാജശേഖരന് പരാജയപ്പെട്ടിരുന്നു.