


ന്യൂഡല്‍ഹി : ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തു. നാമനിർദേശം ചെയ്ത് കേന്ദ്രവിജ്ഞാപനം ഇറങ്ങി.
നിലവിൽ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. കണ്ണൂർ സ്വദേശിയാണ് അദ്ദേഹം, മുമ്പ് സിപിഐഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ടിരുന്നു. കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.
2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു.