തിരുവനന്തപുരം: ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാർ അനാവശ്യമായി കേരളത്തിലെ പ്രതിസന്ധികൾക്ക് കേന്ദ്ര സർക്കാരാണ് ഉത്തരവാദികളെന്ന് വരുത്തിതീർക്കാൻ നിയമസഭയെ ഉപയോഗിച്ചതിനുള്ള തിരിച്ചടിയാണ് ഗവർണറുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി നിയമസഭയിൽ അവതരിപ്പിക്കുന്ന രീതി അംഗീകരിക്കാൻ കഴിയില്ല എന്നുള്ള കൃത്യമായ സന്ദേശമാണ് ഇത് നൽകുന്നത്. മുഖ്യമന്ത്രിയടകം സിപിഎം നേതാക്കൾ പൊതുയോഗത്തിൽ പ്രസംഗിക്കുന്ന അവാസ്ഥവമായിട്ടുള്ള കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നാടകീയ രംഗങ്ങൾക്കാണ് ഇന്ന് നിയമസഭ വേദിയാക്കിയത്. നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഒരു മിനിറ്റ് 18 സെക്കന്റുകൊണ്ട് തന്നെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു.