ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ ബിജെപി-ജനതാദൾ (എസ്) സഖ്യം യാഥാർഥ്യമാകുന്നതിൽ അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതൊണെന്നു മുതിർന്ന ബിജെപി നേതാവ് വൈ.എസ്. യെദിയൂരപ്പ.
സംഖ്യത്തെക്കുറിച്ച് ചർച്ച തുടരുകയാണ്. മോദിയും അമിത് ഷായും കേന്ദ്രനേതൃത്വവും സംയുക്തമായി അന്തിമതീരുമാനമെടുക്കും. സീറ്റ് വിഭജനം ഉൾപ്പെടെ കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കുറഞ്ഞത് 25 സീറ്റുകളെങ്കിലും എൻഡിഎ സഖ്യം സ്വന്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.