തൃശൂര്‍ : തൃശൂരില്‍ ലോക്സഭാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി താമര ചിഹ്നം വരച്ചാണ് ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്. താമര തരംഗം തൃശൂരില്‍ ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രം വരച്ചാണ് പ്രചാരണം ആരംഭിച്ചത്. അടുത്ത ദിവസം തന്നെ തൃശൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്കായി ചുവരെഴുതിയിരുന്നു. പ്രധാനമന്ത്രി തൃശൂരില്‍ പരിപാടിക്കായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ നടപടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമാണ്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബിജെപി വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്സഭാ തെഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടെത്തി. സുരേഷ് ഗോപിയുടെ താരപ്രഭാവമായിരുന്നു കാരണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിലും പോരിനിറങ്ങിയെങ്കിലും വിജയിക്കാനായില്ല.
തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകുമ്പോള്‍ കോണ്‍ഗ്രസിനായി സിറ്റിങ് എംപി ടിഎന്‍ പ്രതാപനാകും സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ പേരുമാണ് പരിഗണിക്കുന്നത്. എന്തായാലും മത്സരം പൊടിപാറുമെന്ന് ഉറപ്പ്.