ജയ്പുർ: രാജസ്ഥാനിൽ എംഎൽഎമാരെ അണിനിരത്തി മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ നടത്തിയ ശക്തിപ്രകടനത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി. ഇടഞ്ഞുനില്‍ക്കുന്ന വസുന്ധര ക്യാമ്പിന് മുന്നറിയിപ്പുമായി രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് രംഗത്തെത്തി.
പാർട്ടി പാർലമെന്ററി ബോർഡിന്റെ തീരുമാനം എല്ലാ എംഎൽഎമാർക്കും ബാധകമാണെന്നും നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കുമാകില്ലെന്നും അരുൺ സിംഗ് വ്യക്തമാക്കി.രാജസ്ഥാനിൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നത് ബിജെപി നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ബിജെപി നേതൃത്വം ബാലക്നാഥിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് അപ്രതീക്ഷിതമായ ചില നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തിയത്. സമ്മർദ നീക്കമാണ് വസുന്ധര നടത്തിയത്. എഴുപതിലേറെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധര ക്യാന്പിന്റെ അവകാശവാദം.