ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 90 മണ്ഡലങ്ങളില്‍ 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി നായബ് സിങ് സൈനിയും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ വിജും ആദ്യപട്ടികയില്‍ ഇടം പിടിച്ചു.നായബ് സിങ് ലാഡ്വ മണ്ഡലത്തില്‍ നിന്നും അനില്‍ വിജ് അംബാല കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
2009 മുതല്‍ തുടര്‍ച്ചായായി അംബാല മണ്ഡലത്തില്‍ നിന്നാണ് വിജ് നിയമസഭയിലെത്തിയത്. അംബാല മേയറും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ശര്‍മയുടെ ഭാര്യ ശക്തി റാണി ശര്‍മ കല്‍ക്ക നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്നെത്തിയ ശ്രുതി ചൗധരിയും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ബിജെപി ഇറങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ്. അഞ്ചിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ്് കമ്മീഷന് പിന്നീട് ഒക്ടോബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് ആംആദ്മിയും ഒന്നിച്ച് മത്സരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കര്‍ഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭവുമൊക്കെ അനുകൂല സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.