ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത എംഎല്‍എ രാജ സിംഗിനും സീറ്റ് നല്‍കിയിട്ടുണ്ട്. ഗോഷാമഹല്‍ മണ്ഡലത്തില്‍നിന്നാണ് ഇയാള്‍ ജനവിധി തേടുക.
സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടുന്നതിന് തൊട്ടുമുന്‍പാണ് ബിജെപി രാജ സിംഗിന്റെ സസ്പെന്ഷന് പിന്‍വലിച്ചത്. 55 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യപട്ടികയിൽ 10 വനിതാസ്ഥാനാർഥികളുടെ പേരുണ്ട്. തെലുങ്കാന മുന്‍ ബിജെപി അധ്യക്ഷനും എംപിയുമായ സഞ്ജയ് കുമാര്‍ കരിംനഗര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കും. എംപിമാരായ സോയം ബാപ്പു റാവു ബോത്ത് മണ്ഡലത്തില്‍നിന്നും ധര്‍മ്മപുരി അരവിന്ദ് കൊരത്ലയില്നിന്നും ജനവിധി തേടും.