ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില ആദ്യമായി 70,000 ഡോളറിന് മുകളിൽ. ഒരു ഘട്ടത്തിൽ 70,170 വരെ പോയ വില ഇപ്പോൾ 68,435 ഡോളറാണ്. ബിറ്റ്കോയിന് മൂല്യം 30 ദിവസത്തിനിടെ 60 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഒക്ടോബറിന് ശേഷം മൂല്യം ഇരട്ടിയായും വര്‍ധിച്ചു. 2022 നവംബറിലാണ് ഏറ്റവും വലിയ കുറവുണ്ടായത്. അന്ന് മൂല്യം 16,000 മാത്രമായിരുന്നു. ആ വർഷം മൂല്യത്തിന്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ബിറ്റ്കോയിന് നടത്തിയത്.
പുതുവര്‍ഷത്തിലും ബിറ്റ്കോയിന്റെ വില ഉയര്‍ന്നു വരികയാണ്. 2024ല്‍ ഇതുവരെ ബിറ്റ്കോയിന് സ്റ്റോക്കുകള്‍, സ്വര്‍ണം തുടങ്ങിയ പരമ്പരാഗത ആസ്തികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവക്കാനായി. യു.എസ് സപോട്ട് ബിറ്റ്കോയിന് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിന് വില ഉയരാന്‍ കാരണമായി.
ബിറ്റ്കോയിന്റെ സമീപകാല വളര്‍ച്ച മറ്റ് ക്രിപ്റ്റോകറന്‍സികളിലുള്ള വിശ്വാസവും വര്‍ധിച്ചു. ഈഥര്‍ ഈ വർഷം 60 ശതമാനത്തിലധികം വളർന്നു. മൊത്തം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്കോയിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഈഥര്‍.