അറബിക്കടലിൽ കൂടുതൽ ദിവസങ്ങൾ നിലനിന്ന വലിയ ചുഴലിക്കൊടുങ്കാറ്റാണ് ബിപോർജോയ്. 10 ദിവസത്തിലേറെ. 2019ലുണ്ടായ ’ക്യാർ”ചുഴലിക്കൊടുങ്കാറ്റ് ഒമ്പത് ദിവസവും 15 മണിക്കൂറും അറബിക്കടലിൽ സജീവമായിരുന്നു.
തുടക്കം ജൂൺ ആറിന്
ജൂൺ ആറിന് പുലർച്ചെയാണ് ബിപോർജോയ് ചുഴലിക്കൊടുങ്കാറ്റായത്.
ചുഴലിക്കാറ്റാകുന്നത് സമുദ്രത്തിലെ ഉപരിതല താപം 27 ഡിഗ്രിയിൽ കൂടുമ്പോൾ
ജൂൺ ആദ്യം അറബിക്കടലിലെ താപം 31 - 32 ഡിഗ്രി
ചുഴലിയുണ്ടാവാൻ വേണ്ടതിനേക്കാൾ 4 - 5 ഡിഗ്രി കൂടുതൽ
ജൂൺ ആറിനും ഏഴിനും ബിപോർജോയ് കൂടുതൽ ശക്തമായി
വേഗത 55ൽ നിന്ന് 139 കിലോമീറ്ററായി
ജൂൺ ഒമ്പതിനും 10നും വീണ്ടും ശക്തമായി. വേഗത 196 കിലോമീറ്റർ വരെ
11 വരെ ഈ വേഗത തുടർന്നു. പിന്നെ കുറഞ്ഞു.