ചണ്ഡിഗഡ് : കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുള്ളതാണ് വീഡിയോ.
ഷോപ്പിങ്ങാനായി ദമ്പതികള്‍ ബൈക്കില്‍ പോകുന്നതിനിടെ, പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കിന്റെ പുറകിലിരുന്ന യുവതിയുടെ കെട്ടിടഭാഗം താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച സുശീലിന്റെ ശരീരത്തിലാണ് കെട്ടിടത്തിന്റെ ഭാഗം പതിച്ചത്. അയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സുശീലിനെ രക്ഷിക്കാന്‍ ഭാര്യ ഓടിയെത്തുന്നത് സിസിടിവിയില്‍ കാണാം. ആളുകള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ മറ്റൊരു വഴിയാത്രക്കാരനും പരിക്കേറ്റു. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.