ന്യൂഡൽഹി: ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവുമായ സുശീൽകുമാർ മോദി (72) നിര്യാതനായി.നാല് പതിറ്റാണ്ടായി ബീഹാറിൽ ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്നു സുശീൽകുമാർ. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
രോഗബാധയെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് അദ്ദേഹം വിട്ടു നിന്നിരുന്നു. നാലു തവണ നിയമസഭാംഗമായി. 2005-2013ലും 2017 മുതൽ 2020 വരെയും 11 വർഷം ഉപമുഖ്യമന്ത്രിയായി. 1996ൽ പ്രതിപക്ഷ നേതാവുമായി. 2003 മുതൽ മൂന്നു വർഷം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് പദവി വഹിച്ചു.കോട്ടയം പൊൻകുന്നം സ്വദേശി ജെസി ജോർജാണ് സുശീലിന്റെ ഭാര്യ. ഉത്കർഷ്, അക്ഷയ് എന്നിവരാണ് മക്കൾ.