മുംബൈ : മുംബൈയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. മാരകലഹരി മരുന്നായ എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ആന്റി നാര്‍കോട്ടിക്സ് സെല്‍ അറിയിച്ചു.
അതേസമയം, വ്യാഴാഴ്ച മുംബൈ പോലീസ് നടത്തിയ ഓപ്പറേഷനിൽ ട്രാംബെ പോലീസ് സ്റ്റേഷന് പരിധിയിലെ മാൻഖുർദ് പ്രദേശത്ത് നിന്ന് 31 ലക്ഷം രൂപ വിലമതിക്കുന്ന ആറു കിലോ മയക്കുമരുന്ന് പിടികൂടി. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
നദീം മുഹമ്മദ് ഇദ്രിസ് ഷാ, അക്ഷയ് ലക്ഷ്മൺ വാഗ്മരെ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ മുംബൈയിലെ ട്രാംബെ പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് (എൻഡിപിഎസ്) പ്രകാരം കേസെടുത്തു.