


കോഴിക്കോട് : ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്ര ദുരിതത്തില്‍ വലിയ ആശ്വാസമാകുന്ന നടപടിയാണ് റെയില്‍വെയുടേത്. ശനിയാഴ്ച മുതല്‍ കോഴിക്കോട് നിന്നുമുള്ള സര്‍വീസ് ആരംഭിക്കും.
രാത്രി 9.35-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോട് എത്തുന്ന നിലയിലാണ് ക്രമീകരണം. വൈകീട്ട് 3.30-ന് കോഴിക്കോട്ടുനിന്ന് മടക്കയാത്ര ആരംഭിക്കും. പിറ്റേദിവസം പുലര്‍ച്ചെ 6.35-നാണ് ബംഗളൂരുവില്‍ എത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ ട്രെയിനാണ് ഇത്. നിലവില്‍ സേലം വഴിയുള്ള കണ്ണൂര്‍- യശ്വന്തപുര എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നുള്ളത്.
സമയക്രമം
കണ്ണൂര്‍- (10.55), തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58).
കണ്ണൂരിലേക്ക് – കൊയിലാണ്ടി (03.52), വടകര (04.12), തലശ്ശേരി (04.34), കണ്ണൂര്‍ (5.00).