കോൽക്കത്ത : പാര്‍ട്ടി യോഗത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ നടനും ബിജെപി നേതാവുമായ മിഥുന് ചക്രവര്‍ത്തിക്കെതിരെ കേസെടുത്ത് ബംഗാൾ പോലീസ്. കോല്‍ക്കത്തയിലെ ബൗബസാര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഒക്ടോബര്‍ 27-ന് നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷപ്രസംഗം. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ മിഥുന് ചക്രബര്‍ത്തിയുടെ പ്രസംഗം കലാപാഹ്വാനമാണെന്ന് എഫ്ഐആറില്‍ പറയുന്നു.
പശ്ചിമ ബംഗാളിലെ ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പെയിന്റെ ഉദ്ഘാടനത്തിനിടെയാണ് മിഥുന് ചക്രബര്‍ത്തി പ്രകോപനപരമായ പ്രസംഗം നടത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.