മാൽഡ: രാഹുൽ ഗാന്ധിക്ക് മാൽഡയിലെ ഗസ്റ്റ് ഹൗസിലേക്കുള്ള അനുമതി ബംഗാൾ സർക്കാർ നിഷേധിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ അപേക്ഷയാണ് നിരസിച്ചത്. മമത ബാനർജി അതേദിവസം മാൽഡയിൽ എത്താനിരിക്കെയാണ് നടപടി.
31ന് മാൽഡയിൽ ഉച്ചഭക്ഷണം കഴിക്കാനുള്ള അപേക്ഷയാണ് ഗവൺമെന്റ് തള്ളിയത്. അതേദിവസം മമത എത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. രാഹുലിന്റെ യാത്ര തടസ്സപ്പെടുത്താൻ മമത ശ്രമിക്കുന്നുവെന്ന് നേരത്തെയും കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. രാഹുലിന് വേണ്ട സൌകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ മമതക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് ഗസ്റ്റ് ഹൗസ് നിഷേധിച്ചത്.