മാനന്തവാടി : ബേലൂര്‍ മഖ്നയെ ഉള്‍വനത്തിലേക്കു തുരത്താന്‍ തീരുമാനിച്ച് കര്‍ണാടക. ബേലൂര്‍ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കര്‍ണാടക വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കര്‍ണാടക . ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ബേലൂര്‍ മഖ്ന നിലവില്‍ കര്‍ണാടക വനത്തിനുള്ളിലാണ്. കേരള അതിര്‍ത്തിയില്‍നിന്ന് ഏകദേശം 4.8 കിലോമീറ്റര്‍ ദൂരെയായി കര്‍ണാടക ഉള്‍വനത്തിലാണ് ആന ഇപ്പോഴുള്ളത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് കര്‍ണാടക വനംവകുപ്പ്.
വ്യക്തമാക്കിയിരിക്കുന്നത്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.