ഭോപ്പാൽ: പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ പതിനൊന്ന് വീടുകൾ ഇടിച്ചു നിരത്തി. മധ്യപ്രദേശിലെ മാണ്ട്ലയിലാണ് സംഭവം.സർക്കാർ ഭൂമിയിൽ അനധികൃതമായാണ് വീടുകൾ നിർമ്മിച്ചതെന്ന് ആരോപിച്ചാണ് നടപടി.
മേഖലയിൽ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ വ്യാപക പരിശോധന നടന്നിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ നൂറ്റമ്പതോളം പശുക്കളെയും, പശുക്കളുടെ തൊലിയും മറ്റും മേഖലയിൽനിന്നും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇറച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശിൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.