കോട്ടയം: ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെയെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മണ്ഡലം ബിജെപി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. മണ്ഡലം വിട്ടുകൊടുക്കാൻ തൽക്കാലം ആലോചിക്കുന്നുമില്ല.അത്തരം വാർത്തകൾ മാധ്യമ സൃഷ്ടി ആണെന്നും സ്ഥാനാർത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും തുഷാർ പറഞ്ഞു.
സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടാണ് പത്മജ ബിജെപിയിലേക്ക് വന്നതെന്ന് കരുതുന്നില്ല . പത്മജ വന്നത് കൊണ്ട് വലിയ വാർത്ത ഉണ്ടാകും. എത്ര ഫോളോവേഴ്സ് ഉണ്ട് എന്നത് കണ്ടറിയണമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കാണാനെത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. ഭാര്യയ്ക്കൊപ്പമാണ് തുഷാർ സുകുമാരൻ നായരെ കാണാൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. .