ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യുണിക്ക് തീർത്ത ജർമൻ ചരിത്രം സാബി അലോൺസൊക്ക് കീഴിൽ ബയേൺ ലെവർകുസൻ തകർത്തു. എല്ലാ കോമ്പറ്റിഷനിൽ നിന്നും പരാജയമറിയാതെ 32 മത്സരങ്ങളെന്ന ബയേൺ മ്യുണിക്കിന്റെ റെക്കോർഡ് ആണ് സാബിയും സംഘവും മറി കടന്നത്. മൈൻസിനെ 2-1 ന് തോൽപ്പിച്ചതോടെ ബുണ്ടസ്ലിഗയിൽ ലെവർകുസന് 11 പോയിന്റ് ലീഡുമായി. 33 കളികളിൽ നിന്ന് 97 ഗോളുകളും ടീം നേടി. 29 ജയങ്ങളും നാല് സമനിലയുമായി സീസണിൽ അപരാജിത കുതിപ്പ് നടത്തുകയാണ് ലെവർകുസൻ. 2019 -20 സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമടക്കം സ്വന്തമാക്കി ഹാൻസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിക് സൃഷ്ടിച്ച റെക്കോഡാണ് അലോൺസൊയും സംഘവും മറികടന്നത്.