തിരുവനന്തപുരം: ബാർ കോഴയിൽ കേസെടുക്കാനാവില്ലെന്ന് അറിയിച്ച് ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവുകൾ ലഭിച്ചില്ല. പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനാണെന്ന് വ്യക്തമാണ്. ശബ്ദരേഖ ചോർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.