കാസര്‍കോഡ് : മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം.മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇര്ഫാന് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത്.
കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്നു. 2 ലക്ഷം രൂപയോളം വിലയുള്ള 140 കിലോ പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ഇര്‍ഫാനെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഇതിന് മുമ്പ് 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാള്‍ മഞ്ചേശ്വരത്ത് പിടിയിലായിരുന്നു.