ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പാതി ദിവസം അവധി നൽകാൻ താരുമാനിച്ചതെന്നാണ് റിപ്പോർട്ട്.