ധാക്ക : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍.
ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മഹ്മുദുല്‍ ഹസന് ജോയ് (86) അര്‍ധ സെഞ്ച്വറി നേടി ടോപ് സ്കോററായി.
ക്യാപ്റ്റന്‍ നജ്മുല്‍ ഹുസന്‍ ഷാന്റോ (37), മൊമിനുല്‍ ഹഖ് (37), നുറുല്‍ ഹുസൈന് (29), ഷഹ്ദത്ത് ഹുസൈന് (24), മെഹിദി ഹസന് മിറാസ് (20) എന്നിവരും പിടിച്ചു നിന്നു.
കിവീസിനായി ഗ്ലെന്‍ ഫിലിപ്ക്സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്, അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷ് സോധി ഒരു വിക്കറ്റെടുത്തു.