തിരുവനന്തപുരം : സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയിൽ അവഹേളിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിനാണ് കേസിൽ അറസ്റ്റിലായത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയിൽ ഇയാൾ അവഹേളനം നടത്തിയത്. എഎ റഹിം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു അശ്ലീല പോസ്റ്റുകൾ. ഇരുവരും പരാതി നൽകിയതിനു പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.