ന്യൂഡല്‍ഹി : ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കിട്ടാക്കനിയായി നില്ക്കുന്ന കിരീടം ഇത്തവണയെങ്കിലും സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തുറ്റ സംഘത്തെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 18 വരെ മലേഷ്യയിലെ ഷാ ആലമിലാണ് പോരാട്ടം.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിനിടെ പരിക്കേറ്റ് പുറത്തായ പിവി സിന്ധു പൂര്‍ണ ഫിറ്റായി ടീമില്‍ തിരിച്ചെത്തി. മലയാളി താരം എച്എസ് പ്രണോയ് അടക്കമുള്ളവരും പോരിനിറങ്ങുന്നുണ്ട്.
പുരുഷ ടീം: എച്എസ് പ്രണോയ്, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, ചിരാഗ് സെന്‍, സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡി, ചിരാഗ് ഷെട്ടി, ധ്രുവ് കപില, എംആര്‍ അര്ജുന്, സൂരജ് ഗോവ്ല, പൃഥ്വി റോയ്.
വനിതാ ടീം: പിവി സിന്ധു, അന്മോല് ഖര്‍ബ്, തന്വി ശര്‍മ, അഷ്മിത ചാലിയ, ട്രെസ ജോളി, ഗായത്രി ഗോപീചന്ദ്, അശ്വിനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ, പ്രിയ ദേവി കൊന്‍ജെങ്ബാം, ശ്രുതി മിശ്ര.