ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതന് സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു.
ജനുവരി 15 മുതല്‍ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുക. ജനുവരി 22നാണ് പ്രതിഷ്ഠ കര്‍മം നിര്‍വഹിക്കുകയെന്നും ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു.
ഡിസംബര്‍ 31നകം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിർണായക ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠാ കര്‍മത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സത്യേന്ദ്ര ദാസ്ജി മഹാരാജ് അറിയിച്ചു.