മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർഫൈനലിൽ കിഡംബി ശ്രീകാന്തിനെ വീഴ്ത്തിയ ഇന്ത്യൻ യുവതാരം പ്രിയാൻഷു രജാവത്താണ് സെമിയിലെ പ്രണോയ്യുടെ എതിരാളി. 21-13, 21-8 എന്ന സ്കോറിനാണ് ഏകപക്ഷീയമായ മത്സരത്തിൽ രജാവത്ത് ശ്രീകാന്തിനെ വീഴ്ത്തിയത്. താരത്തിന്റെ ആദ്യ സൂപ്പർ 500 ടൂർണമെന്റ് സെമിഫൈനൽ പ്രവേശനമാണിത്. ഇന്തോനേഷ്യയുടെ ലോക രണ്ടാം നമ്പർ താരമായ ആന്റണി സിനിസുക ഗിന്റിംഗിനെ 73 മിനിറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ 16-21, 21-17, 21-14 എന്ന സ്കോറിനാണ് പ്രണോയ് തോൽപ്പിച്ചത്. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ഗിന്റിംഗിനോടേറ്റ തോൽവിക്ക് പ്രതികാരമെന്നോണമാണ് ലോക ഒമ്പതാം നമ്പർ താരമായ പ്രണോയ് വിജയം നേടിയത്. സെമിഫൈനൽ പ്രണോയും രജാവത്തും തമ്മിൽ ആകുവാനുള്ള സാധ്യത കൂടുതൽ.