മുംബൈ : ബോളിവുഡ് താരം സല്മാന് ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്.
ജനുവരി നാലിനായിരുന്നു സംഭവം. അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍, ഗുരുസേവക് സിങ് തേജ്സിങ് സിഖ് എന്നിവരാണ് അറസ്റ്റിലായത്. സല്‍മാന്റെ ആരാധകരായ ഇരുവരും താരത്തെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ഫാം ഹൗസിലെത്തിയത്.
സെക്യൂരിറ്റി ജീവനക്കാരോട് കള്ളപ്പേരാണ് ഇവര്‍ പറഞ്ഞത്. കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ചും അവര്‍ വളപ്പിലൂടെ ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തിട്ടുണ്ട്.