കൊച്ചി : ബാലചന്ദ്രമേനോനെതിരെ പരാതി നൽകിയ നടിക്കെതിരെ പോലീസ് കേസ് എടുത്തു. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ്.
ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിച്ചെന്നാണ് നടി നൽകിയ പരാതിയിൽ പറയുന്നത്.