കൊച്ചി : കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോലഞ്ചേരിയിലെ നിയോജക മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. പതിനഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത 26 പേരെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതോടെ, സമരം അവസാനിപ്പിച്ചു