ആലപ്പുഴ : ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിൽ എൻ.ജി.ഒ സംഘ് ജില്ല നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം.മേശയുടെ ഗ്ലാസ് അടിച്ചുതകർത്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഓഫിസിൽ വ്യാഴാഴ്ച ഉച്ചക്ക് 12.45നായിരുന്നു സംഭവം. എറണാകുളത്തെ സ്റ്റേഷൻ മാസ്റ്ററെ കണ്ണൂരിലെ പറശ്ശിനിക്കടവിലേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പറയപ്പെടുന്നു.എൻ.ജി.ഒ സംഘ് ജില്ല നേതാവിന്റെ നേതൃത്വത്തിലെത്തിയ അഞ്ചംഗസംഘം വനിത ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്.സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ലാപ്ടോപ് വെക്കുന്ന മേശയുടെ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകർക്കുകയായിരുന്നു.