കോട്ടയം: കോട്ടയം മെഡിക്കല്‍കോളജില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പ്രതി ബിനു പി ജോണിനെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിയത്.ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം.
അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ പിജി ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. പ്രതി ഇന്നുതന്നെ കോട്ടയത്തേക്ക് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് പരിശോധനക്ക് എത്തിച്ച പ്രതിയായ ബിനു പി ജോണാണ് വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. ജീവനക്കാര്‍ കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. .
തട്ടുകടയില്‍ ഉണ്ടായ അടിപിടി കേസില്‍ തലയിൽ മുറിവുമായി എത്തിയ ഇയാള്‍ അക്രമാസക്തനായിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം നിരീക്ഷണ വിഭാഗത്തിലേയ്ക്ക് മാറ്റി. അല്പസമയത്തിനുശേഷം ഇയാള്‍ വനിതാ ഡോക്ടറുടെ സമീപമെത്തി കൊല്ലുമെന്നു ഭീഷണപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാൾ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടു.