ലക്നോ: ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നാല് പേര് കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് യുപി പോലീസ് അറിയിച്ചു.അതേസമയം വെടിവയ്പ്പില്‍ പരിക്കേറ്റ് സിഎന്‍സി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ആസാദിന് നേരെ ആക്രമണം ഉണ്ടായത്. ആസാദും സഹപ്രവര്‍ത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേര്‍ക്ക് അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു.