


ഗുവാഹത്തി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് അസമിൽ.
ചായ്ഗാവിൽ നടക്കുന്ന റാലിയിൽ ഇരുവരും പങ്കെടുക്കും. വൈകീട്ടാണ് കൂറ്റന്‍ റാലിയൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റാലി. ഇതിന് മുന്നോടിയായി പാര്‍ട്ടിയിലെ നേതൃസ്ഥനങ്ങളിലുള്ളവരോടെല്ലാം സോഷ്യല്‍മീഡിയ പ്രൊഫെെല്‍ മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. അസമിൽ വ്യാപക കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ സന്ദർശനം.
ഗൗരവ് ഗൊഗോയ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം പാർട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ആദ്യ അസം സന്ദർശനമാണിത്. ഗൗരവിനെ ചുമതല ഏല്‍പ്പിച്ചത് തന്നെ സംസ്ഥാനം പിടിക്കാനായിരുന്നു. അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.