കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമ പ്രവര്‍ത്തകയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ കൊച്ചി സിറ്റി ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു.
കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഖില നല്കിയ ഹര്‍ജി ഹൈക്കോടതിയ തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.കെ. വിദ്യയുടെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കോളജിലെത്തിയത്. ഈ വാര്‍ത്ത ലൈവ് ആയി നല്‍കുന്നതിനിടെ കോളജിലുണ്ടായിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ആര്‍ഷോയ്ക്കെതിരേ ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത് രാഷ്ട്രീയ ആരോപണമായാണ് വാര്‍ത്ത നല്‍കിയതെന്നും അഖില അന്വേഷണസംഘത്തിന് മൊഴി നല്കി. അഖിലയുടെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.