തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഇന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 11നു രാജ്ഭവനിലാണു സത്യപ്രതിജ്ഞാ ചടങ്ങ്.
ഗുജറാത്ത് ഹൈക്കോടത് ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു എ.ജെ. ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്.വി. ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച സാഹചര്യത്തിലാണ് എ.ജെ. ദേശായിയെ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.