ന്യൂഡൽഹി :മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ . സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് അസം സർക്കാരിന്റെ നിർദേശം. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ അസമിലെ ബിജെപി സർക്കാർ തീരുമാനിച്ചത്.ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ നടപടി.