ന്യൂഡൽഹി : പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രജനീകാന്ത്. തമിഴന്റെ അഭിമാനം ഉയർത്തിപിടിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.