ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികരണം. ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’.. എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. ‘ തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിട്ടുണ്ട്.
കര, വ്യോമസേനകള്‍ സംയുക്തമായി, അര്‍ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് 16ാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി. ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് സൈന്യത്തിന്റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ സൈന്യം വിശേഷിപ്പിച്ചത്. ഭീകരതാവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 55 ലേറെ പരിക്കേറ്റിട്ടുണ്ട്. ഒമ്പതു പേര് മരിച്ചതായി പാകിസ്ഥാന് സ്ഥിരീകരിച്ചു.