ശ്രീനഗര്‍ : കശ്മീർ നിയന്ത്രണ രേഖക്ക് സമീപം പൂഞ്ചിൽ ബുധനാഴ്ച പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു. ലാൻസ് നായിക്ക് ദിനേശ് കുമാറിനാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാവിലെ നടന്ന ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു സൈനികന് കൊല്ലപ്പെട്ടെന്ന വിവരം സൈന്യം സ്ഥിരീകരിച്ചത്.
ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. 43 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നൂറിലധികം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാകിസ്താൻ ഷെൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ കരസേന അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 9 കേന്ദ്രങ്ങളിലും ആയിരുന്നു ഇന്ത്യയുടെ ആക്രമണം. ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന തകർത്തു. 70 ഭീകരർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് തിരിച്ചടിച്ചത്.