ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു. രജൗരി ജില്ലയില്‍ ബാജി മാള്‍ വനത്തില്‍ ഭീകരരുമായി നടന്ന രൂക്ഷമായ ഏറ്റമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പിര്‍ പഞ്ചല്‍ വനം സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകത മുതലെടുത്ത് ഒളിച്ചിരിക്കാന്‍ ഭീകരര്‍ പിര്‍ പഞ്ചല്‍ വനമാണ് തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.