ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും ഇദ്ദേഹത്തിന്റെ സംഘത്തിലുള്ള മറ്റൊരാളും നദിയിലിറങ്ങി തിരച്ചിൽ നടത്തുകയാണ്.
മഴ കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ പുഴയിലിറങ്ങിയത്. ഇവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കി നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും സ്ഥലത്തുണ്ട്.അർജുനെ കണ്ടെത്താൻ ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.പുഴയിലെ തിരച്ചില്‍ അപകടകരമായ ദൗത്യമെന്ന് മല്‍പെ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. നദിയില്‍ ഇറങ്ങുന്നത് സ്വന്തം റിസ്കില്‍ ആണെന്ന് എഴുതിയ കത്ത് പോലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.