ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാണാതായ അര്ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഞായറാഴ്ച തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എം.കെ. രാഘവൻ എംപി പറഞ്ഞു.
ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുന്നത്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവാലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ദൗത്യമാണ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കുന്നത്.