ഷിരൂർ : കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. നേരത്തെ പുഴയിൽ നിന്നും ട്രക്കിന്റെ വിവരം ലഭിച്ചുവെന്ന് കർണാടക റവന്യൂ മന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ഗംഗാവാലി പുഴക്കും ദേശീയപാതക്കും ഇടയിൽ മണ്ണിടിഞ്ഞു പുഴയുടെ തീരത്ത് രൂപപ്പെട്ട മൺകൂനയിൽ ആണ് നിലവിൽ ട്രക്ക് ഉണ്ടെന്ന സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.