പത്തനംതിട്ട : പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന അഭിപ്രായസർവേയിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഓഫീസിനുള്ളിലെ തർക്കം പുറത്തേക്കും നീണ്ടു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പ്രശ്നം ശാന്തമാക്കിയത്.
പത്ത് മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനായിരുന്നു യോഗം ചേർന്നത്. കോന്നി മണ്ഡലവുമായി സംബന്ധിച്ച യോഗത്തിലാണ് തർക്കമുണ്ടായത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.